ചൈനയുടെ പുതിയ പ്രസിഡന്റ് പദവി വ്യവസ്ഥ ; അമേരിക്കയിലും ഒരിക്കൽ നടപ്പാകുമെന്ന് ട്രംപ്

trump

വാഷിംഗ്‌ടൺ : ചൈനയുടെ പ്രസിഡന്റ് പദവി വ്യവസ്ഥയിൽ വരുത്തിയ മാറ്റം ഒരിക്കൽ അമേരിക്കയിലും നടപ്പാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് പദവിയിൽ ഒരാൾക്ക് രണ്ടുവട്ടം മാത്രമേ ഇരിക്കാൻ കഴിയുള്ളുവെന്നുള്ള കാലപരിധി സംബന്ധിച്ച വ്യവസ്ഥയിലാണ് പുതിയ ഭേദഗതി ചൈനീസ് ഭരണകൂടം നടപ്പാക്കിയത്.

തെക്ക് ഫ്ലോറിഡയിലെ എസ്റ്റേറ്റിൽ ശനിയാഴ്ച റിപ്പബ്ലിക്കൻ അംഗങ്ങളുമായി നടത്തിയ കുടിക്കാഴ്ച്ചയിലാണ് ഈ പ്രസ്താവന നടത്തിയത്. ചൈനീസ് പ്രസിഡൻറ് ഷി ചിന്‍ പിങ് അടുത്തിടെ അധികാരത്തിൽ വന്നതാണ്, ഇനി അദ്ദേഹത്തിന് ജീവിതകാലം മുഴുവൻ പ്രസിഡന്റായി തുടരാമെന്നും അതൊരു വലിയ കാര്യമാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം ചൈനീസ് പ്രസിഡന്റ് പദവി പരിഷ്കരിക്കുന്നതിൽ പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന് നീണ്ടുനിൽക്കുന്ന അധികാരം ലഭിക്കുമെന്ന അർത്ഥമില്ലെന്ന് ഭരണ പക്ഷമായ കമ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top